ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. റഷ്യയുടെ ഫാർ ഈസ്റ്റ് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന സോക്കോൾ ക്രൂഡിന്റെ ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ ഒരു മാസത്തോളമായി പാശ്ചാത്യ ഉപരോധങ്ങളും പേയ്‌മെന്റുകളും സംബന്ധിച്ച പ്രശ്‌നങ്ങളിൽ അകപ്പെട്ടുവെന്നാണ് ചരക്ക് മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ നൽകിയ ഏറ്റവും പുതിയ ഷിപ്പിംഗ് ഡാറ്റയുടെ കണക്കുകൾ കാണിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) സോക്കോൾ ക്രൂഡുമായി വരുന്ന ആറ് എണ്ണ ടാങ്കറുകൾ, കപ്പൽ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, അവരുടെ ലക്ഷ്യസ്ഥാന തുറമുഖങ്ങളായ വാദിനാർ, പാരദീപ് എന്നിവിടങ്ങളിൽ എത്താൻ കഴിയാതെ ആഴ്ചകളോളം ഇന്ത്യൻ സമുദ്രത്തിന് സമീപം നിൽക്കുകയാണ്. പേയ്മെന്റിലെ തർക്കങ്ങളാണ് കപ്പൽ തീരത്തേക്ക് അടുക്കുന്നതിൽ തിരിച്ചടിയായി മാറിയിരിക്കുന്നത്.ആറ് ടാങ്കറുകളിൽ രണ്ടെണ്ണം ഇപ്പോൾ ചൈനീസ് തുറമുഖങ്ങളെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായി കാണിക്കുന്നുണ്ട്. ഈ ചരക്കുകൾ ചൈനീസ് റിഫൈനർമാർ ഉപയോഗിച്ചേക്കും. ഇന്ത്യൻ റിഫൈനർമാർ ഡിസംബറിൽ പ്രതിദിനം 1.48 ദശലക്ഷം ബാരൽറഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു.നവംബറിൽ വിതരണം ചെയ്ത അളവുകളേക്കാൾ 11.6 ശതമാനം കുറവാണ് ഡിസംബറിലേത്. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 1.41 ദശലക്ഷം ബിപിഡി ആയിരുന്ന 2023 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് ഇത്.
രസകരമെന്നു പറയട്ടെ, ഇന്ത്യൻ റിഫൈനർമാർ വാങ്ങുന്ന യുറലുകളുടെ അളവ് ഏകദേശം 1.1-1.15 ദശലക്ഷം ബിപിഡി മുമ്പ് ഉണ്ടായിരുന്നതിന് സമാനമാണ്. ഈ മാസത്തെ വലിയ മാറ്റം സോക്കോൾ ഇറക്കുമതിയുടെ സമ്പൂർണ്ണ അഭാവമാണ്. ഇന്ത്യൻ റിഫൈനറികൾ ഈ വർഷം ശരാശരി 140,000 ബിപിഡി സോക്കോൾ വാങ്ങി... 2023-ൽ ഇന്ത്യ വാങ്ങാത്ത ആദ്യത്തെതും ഏകവുമായ മാസമാണ് ഡിംബർ "ക്പ്ലറിന്റെ ലീഡ് ക്രൂഡ് അനലിസ്റ്റ് വിക്ടർ കറ്റോണ പറഞ്ഞു.
© Copyright 2024. All Rights Reserved