സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡിൽ നടന്ന വാഹനാപകടത്തിൽ മലയാളികളടക്കം 15 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പതു പേർ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാൾ സ്വദേശികളും 3 ഘാന സ്വദേശികളും ഇതിൽ ഉൾപ്പെടുന്നു.
--------------------------------
കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. ജുബൈൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് എന്ന കമ്പനിയിലെ 26 ജീവനക്കാർ സഞ്ചരിച്ച മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. മൂന്ന് വർഷമായി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു പ്രസാദ്. കൊല്ലം കേരളപുരം ശശീന്ദ്ര ഭവനത്തിൽ പ്രസാദിന്റെയു രാധയുടെയും മകനാണ്. മൃത ദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
എതിരെ വന്ന ട്രെയിലർ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. 26 പേരുണ്ടായിരുന്ന വാഹനത്തിലെ പതിനഞ്ചുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഫയർഫോഴ്സിന്റെയും രക്ഷാപ്രവർത്തകരുടേയും സഹായത്തോടെയാണ് വാഹനത്തിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്.
© Copyright 2025. All Rights Reserved