ഇംഗ്ലണ്ടിലെ അധ്യാപകർക്ക് ഓഫർ ചെയ്ത 5.5% ശമ്പളവർദ്ധന രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ യൂണിയൻ അംഗീകരിച്ചു. 2024/25 വർഷത്തേക്കുള്ള ഓഫർ അംഗീകരിക്കുന്നതായി നാഷണൽ എഡ്യുക്കേഷൻ യൂണിയനിലെ 95% അംഗങ്ങളും വോട്ടിംഗിൽ വ്യക്തമാക്കി.
-------------------aud--------------------------------
ഏകദേശം 300,000 സ്‌റ്റേറ്റ് സ്‌കൂൾ അധ്യാപകരാണ് വോട്ട് ചെയ്തത്. 41% പേരാണ് ഇത് .
2024/25 വർഷത്തേക്ക് സ്‌കൂളുകൾ 1.2 ബില്ല്യൺ പൗണ്ട് അധിക ഫണ്ടിംഗ് ലഭിക്കും. കരാറിന്റെ ഭാഗമായുള്ള തുക നൽകാൻ ഇത് സഹായിക്കുമെന്ന് എൻഇയു പറഞ്ഞു. അൽപ്പം ബുദ്ധിമുട്ടി നേടിയെടുത്ത ഈ കരാറിൽ അംഗങ്ങൾ അഭിമാനിക്കുന്നു. എന്നാൽ സുപ്രധാന ശമ്പള വ്യത്യാസം വരുത്തുന്നതിൽ ഇത് ആദ്യ നടപടി മാത്രമാണ്, യൂണിയൻ ജനറൽ സെക്രട്ടറി ഡാനിയേൽ കെബെഡെ പറഞ്ഞു.
കൺസർവേറ്റീവുകൾക്ക് കീഴിൽ ഇംഗ്ലണ്ടിലെ അധ്യാപക വരുമാനം കാൽശതമാനം കുറയുകയാണ് ഉണ്ടായത്. സ്‌കോട്ട്‌ലണ്ടിനേക്കാൾ താഴെയാണ് ഇത്. ഈ പ്രശ്നം പരിഹരിക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണം, കെബെഡെ വ്യക്തമാക്കി. യുകെയിൽ ഏകദേശം 500,000 അധ്യാപകരാണുള്ളത്.
© Copyright 2024. All Rights Reserved