തിഹാർ ജയിലിലേക്ക് മടങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ചുമതലകൾ പാർട്ടി നേതാക്കൾക്ക് കൈമാറി. സർക്കാർ ഭരണ നിർവഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെർലേനയ്ക്കാണ് നൽകിയത്. പാർട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനും കൈമാറി.
-------------------aud--------------------------------
മദ്യനയക്കേസിൽ ഇടക്കാല ജാമ്യ കാലാവധി തീർന്ന സാഹചര്യത്തിൽ ജയിലിലേക്ക് മടങ്ങുന്നത് കണക്കിലെടുത്താണ് പാർട്ടി, സർക്കാർ ചുമതലകൾ രണ്ടാം നിര നേതൃത്വത്തിന് കൈമാറിയത്. സുനിത കെജരിവാൾ തൽക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കെജരിവാളിന്റെ നിലപാട്. മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനും ചുമതലകളൊന്നും നൽകിയിട്ടില്ല. സ്വാതി മലിവാൾ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിയിൽ ഇത്തരത്തിലൊരു സംഭവമുണ്ടായത് നാണക്കേടായി എന്ന് സഞ്ജയ് സിങ് വിമർശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാർട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ജയിലിരുന്ന് കെജരിവാൾ ഭരണം നടത്തുന്നുവെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി ലെഫ്റ്റനന്റ് ഗവർണറെ കണ്ടിരുന്നു.
© Copyright 2024. All Rights Reserved