സർവകാല തകർച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് ബ്രിക്‌സ് കറൻസിയെക്കുറിച്ച് നൽകിയ സൂചന, യൂറോ സോണിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ മുതലായവ വലിയ അളവോളം രൂപയുടെ വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇത്രയേറെ പ്രതികൂല സാഹചര്യമുണ്ടായിട്ടും വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ഏഷ്യൻ കറൻസിയായി ഇന്ത്യൻ രൂപയ്ക്ക് മാറാൻ കഴിഞ്ഞതായി മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
-----------------------------
ഇന്റർ ബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ രൂപ 84.75 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. തിങ്കളാഴ്ച രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് റെക്കോർഡ് താഴ്ചയായ 84.72ലെത്തിയിരുന്നു.
അതേസമയം ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 71.96 ഡോളറിലെത്തി. അതിനിടെ സംസ്ഥാനത്തെ സ്വർണവിലയും ഇന്ന് വർധിച്ചിട്ടുണ്ട്. നേരിയ വർധനവാണ് ഇന്ന് വിലയിൽ രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 57040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7130 രൂപയാണ് വില.
© Copyright 2025. All Rights Reserved