തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും മൂന്ന് തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകിയ ആത്മീയ സംഗീത ആൽബം 'സർവ്വേശ' ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. കെ ജെ യേശുദാസും ഫാ. പോളും 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
=========aud==============
വത്തിക്കാനിലെ അന്താരാഷ്ട്ര കോൺഫറൻസിൽ സംഗീത സംവിധായകരായ ഫാ. പോൾ പൂവത്തിങ്കലും മനോജ് ജോർജും ചേർന്നു സമർപ്പിച്ച ഫലകത്തിൽ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ പ്രകാശന കർമം നിർവ്വഹിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ സംഗീത ആൽബം ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്യുന്നത്. മൺമറഞ്ഞ സംസ്‌കൃത പണ്ഡിതൻ പ്രൊഫ. പി സി ദേവസ്യാ രചിച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ 'സ്വർഗസ്ഥനായ പിതാവേ' എന്ന സംസ്‌കൃത ഗീതമാണ് ഫാ. പോൾ പൂവത്തിങ്കലും മനോജ് ജോർജും ചേർന്ന് ആൽബമാക്കിയിരിക്കുന്നത്. കർണാടിക് സംഗീതത്തിലെ 'നഠഭൈരവി' രാഗത്തിൽ പാശ്ചാത്യ സംഗീത സാങ്കേതങ്ങളെ സമഞ്ജസിപ്പിച്ചാണ് ഗാനത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഹോളിവുഡിലായിരുന്നു ആൽബത്തിൻ്റെ ചേ0ബർ ഓർക്കസ്ട്രേഷൻ. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ മകനും ഗ്രാമി അവാർഡ് ജേതാവുമായ രാകേഷ് ചൗരസ്യയും ചേർന്നാണ് ഈ ആൽബത്തിനു പശ്ചാത്തല സംഗീത വാദനം നടത്തിയത്. മൂന്നു തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കേജ്, അഫ്താബ് ഖാൻ, ഹോളിവുഡിലെ മാറ്റ് ബ്രവുൻലി, ഫ്‌ളോറിഡയിലെ ലുക്ക് ബോലാക്ക്, ഐആർഎഎ അവാർഡ് ജേതാവ് സജി ആർ നായർ എന്നിവർ നയിച്ച സംഘമാണ് ആൽബത്തിന്റെ ശബ്ദലേഖനവും ശബ്ദമിശ്രണവും ചെയ്തത്. തൃശൂരിലെ ചേതന, എറണാകുളത്തെ സിഎസി, മുംബൈയിലെ ഹെഡ് റൂം, ഹോളിവുഡിലെ ദ വില്ലേജ്, ഫ്‌ളോറിഡയിലെ എവർമോർ സൗണ്ട് എന്നീ സ്റ്റുഡിയോകളിലായിരുന്നു ശബ്ദമിശ്രണം. അഭിലാഷ് വളാഞ്ചേരി, അമേരിക്കയിലെ ജെയ്സൺ ജോസ്, മെൻഡോസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചത്. അത്യപൂർവങ്ങളായ ഒട്ടേറെ സവിശേഷതകളുമായി പുറത്തിറങ്ങിയ ഈ സ0ഗീത ആൽബ0 സാമൂഹ്യ മാധ്യമങ്ങളിൽ തര0ഗമായിരിക്കുകയാണ്. ഈ അപൂവ്വ സംഗീത നിർമിതിയിൽനിന്നുള്ള വരുമാന0 തൃശൂർ ചേതന ഗാനാശ്രമത്തിലെ ഭിന്നശേഷി കുട്ടികളുടെ മസ്തിഷ്ക വികസനത്തിനുള്ള ന്യൂറോളജിക് മ്യൂസിക് തെറാപ്പിക്കായാണ് വിനിയോഗിക്കുക.
© Copyright 2024. All Rights Reserved