പാലസ്തീനെ പിന്തുണയ്ക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഹമാസിന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന.
മുമ്പ് ഉത്തരകൊറിയ ഹമാസിന് ടാങ്ക് റോക്കറ്റ് ലോഞ്ചറുകള്‍ വിറ്റിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഗാസയിലെ സംഘര്‍ഷാവസ്ഥയില്‍ കൂടുതല്‍ ആയുധങ്ങള്‍ ഉത്തരകൊറിയ നല്‍കിയേക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഉത്തരകൊറിയന്‍ ആയുധങ്ങളാണ് ഒക്‌ടോബര്‍ 7ന് നടന്ന ആക്രമണത്തില്‍ ഹമാസ് ഉപയോഗിച്ചതെന്ന് ആക്രമണത്തിന്റെ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ദക്ഷിണ കൊറിയയിലെ സൈന്യം ആരോപിച്ചു. ഉത്തര കൊറിയയുടെ എഫ്-7 റോക്കറ്റ്, പ്രൊപ്പല്‍ഡ് ഗ്രനേഡ്, എന്നിവ അവര്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ദക്ഷിണ കൊറിയയിലെ വിദഗ്ധര്‍ സൂചിപ്പിച്ചു
© Copyright 2025. All Rights Reserved