ഹമാസുകാരെ മുഴുവനായി കൊന്നൊടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നെതന്യാഹുവിൻറെ പ്രഖ്യാപനം. ഹമാസിലെ ഓരോരുത്തരെയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിൻറെ ലക്ഷ്യമെന്ന് നെതന്യാഹു വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഐഎസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്നും ലോകം ഐഎസിനെ ഏത് രീതിയിൽ നശിപ്പിച്ചോ, അതേ രീതിയിൽ ഇസ്രയേൽ ഹമാസിനെ തകർക്കും, നെതന്യാഹു പറഞ്ഞു. ഹമാസിലെ ഓരോരുത്തരും 'മരിച്ച മനുഷ്യർ' ആണെന്ന് അദ്ദേഹം പറഞ്ഞു.ശത്രുവിനെ നേരിടാൻ ഭരണ - പ്രതിപക്ഷം ഒന്നിച്ച് അടിയന്തര ദേശീയ സർക്കാർ രൂപവത്കരണത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ തുടച്ചു നീക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറും പ്രതികരിച്ചു.
© Copyright 2025. All Rights Reserved