ഹമാസ് തലവൻ ഇസ്മയിൽ ഹനിയ വെടിയേറ്റുമരിച്ചു. 61 വയസായിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
-------------------aud-------------------------------
വെടിവയ്പിൽ ഇസ്മയിൽ ഹനിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മുതൽ ഹമാസ് തലവനാണ് ഇസ്മയിൽ. ടെഹ്‌റനിലെ ഇസ്മയിലിന്റെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഹനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ഹമാസ് അറിയിച്ചു. ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിന് പിന്നാലെയാണ് ഹനിയെ വെടിയേറ്റ് മരിച്ചത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു. എന്നാൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറാൻ സൈനികവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഇസ്രേയലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2006ൽ പലസ്തീനിൽ ഹമാസ് അധികാരത്തിലെത്തിയപ്പോൾ ഇസ്മയിൽ ഹനിയയാണ് പ്രധാനമന്ത്രിയായത്. 2023 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ചെയർമാനായിരുന്നു. ഹനിയയുടെ മരണത്തിൽ പാലസ്തിൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അനുശോചിച്ചു.
© Copyright 2024. All Rights Reserved