ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പി.കെ. വീരമണിദാസന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിച്ചു. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തും അയ്യപ്പഭക്തിഗാന മേഖലയിലും നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്.
-------------------aud--------------------------------fcf308
തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ആൽബങ്ങളും ഗാനങ്ങളും അതിൽ എടുത്തു പറയേണ്ടവയാണ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഹരിവരാസനം അവാർഡ്. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷ്ണർ സി.എൻ രാമൻ, റിട്ടയേഡ് പ്രൊഫസർ പാൽക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാർഡ് നിർണയം നടത്തിയത്. ചടങ്ങിൽ, അമേരിക്കയിൽ സ്ഥിരതാമസക്കാരനായ കുര്യാക്കോസ് മണിയാട്ടുകുടി ഒരുക്കിയ അയ്യൻ വാഴും പൂമല എന്ന ഭക്തിഗാന ആൽബം മന്ത്രി കെ. രാധാകൃഷ്ണൻ പുറത്തിറക്കി.
© Copyright 2025. All Rights Reserved