ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയതായി കാനഡ അവകാശപ്പെട്ടു.
എന്നാല്‍ തെളിവ് ഇപ്പോള്‍ കൈമാറാനാകില്ല എന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിന് ശേഷമേ തെളിവി കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്. നേരത്തെ, നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ഇന്ത്യ കാനഡ ബന്ധം കൂടുതല്‍ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനകള്‍ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തില്‍ ഇന്ത്യയും ഉറച്ചു നില്‍ക്കുകയാണ്.
ഇന്ത്യ കാനഡ ബന്ധത്തിൽ ഉണ്ടായിരിക്കുന്ന വിള്ളൽ കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കാനഡയിൽ, സ്ഥിരതാമസത്തിനും ജോലിക്കും പഠനത്തിനുമായി പോയിരിക്കുന്നത്. അതേ സമയം ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന് പ്രചരിക്കുന്ന ഭീഷണി സന്ദേശത്തിനെതിരെ ഔദ്യോഗിക പ്രതികരണവുമായി കാനഡ രംഗത്തെത്തി. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആര്‍ക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.
© Copyright 2025. All Rights Reserved