ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച സംഭവത്തില യുപി സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. യോഗി സർക്കാരിന്റെ നടപടികൾക്ക് എതിരായി സമർപ്പിച്ച ഹർജികളിൽ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉൽപാദനം, സംഭരണം, വിൽപ്പന തുടങ്ങിയ കാര്യങ്ങൾ നിരോധിച്ച യുപി സർക്കാർ നടപടിക്ക് എതിരായ രണ്ട് ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സർക്കാർ നിരോധനഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയമനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരായ ഹലാൽ ഇന്ത്യയുടെയും ജാമിയത്ത് ഉലമ ഇ മഹാരാഷ്ട്രയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
-------------------aud--------------------------------fcf308
സംസ്ഥാനസർക്കാർ നിലപാട് ആരാഞ്ഞ് നോട്ടീസ് അയക്കാൻ ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കഴിഞ്ഞവർഷം നവംബർ 18നാണ് ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങൾ നിരോധിച്ച് യുപി ഫുഡ് സെക്യൂരിറ്റി – ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഉത്തരവിറക്കിയത്. ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതു മതങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നും ഭക്ഷണസ്വാതന്ത്രം നിഷേധിക്കലാണെന്നും മുസ്ലീം മതസംഘടനകൾ പറയുന്നു. ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി ഉത്തർ പ്രദേശിൽ നിരോധിച്ചിരിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
© Copyright 2024. All Rights Reserved