ബർമിംഗ്ഹാം വിമാനത്താവളത്തിൽ നീണ്ട ക്യൂവുകൾ പ്രത്യക്ഷപ്പെടാൻ ഇടയാക്കിയത് ഹാൻഡ് ലഗേജിൽ ലിക്വിഡിന് പരിധി ഏർപ്പെടുത്തിയത് തിരിച്ചെത്തിച്ച ഗവൺമെന്റ് നടപടി. കഴിഞ്ഞ ഒരാഴ്ചയായി യാത്രക്കാർ ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ഞായറാഴ്ച രാവിലെ മുതലാണ് ഹാൻഡ് ലഗേജിൽ 100 എംഎല്ലിൽ കൂടുതൽ പാനീയങ്ങൾ കൊണ്ടുപോകുന്നത് തടഞ്ഞ നിയമം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് രഹസ്യമായി തിരികെ എത്തിച്ചത്.
-------------------aud--------------------------------
ഹോളിഡേ ആഘോഷിക്കാനും മറ്റുമായി യാത്ര ചെയ്യുന്നവർ ഈ പരിധി പാലിക്കേണ്ടതുണ്ടെന്ന് വിമാനത്താള അധികൃതർ പറഞ്ഞു. എന്നാൽ നയം മാറിയത് അറിയാതെ എത്തുന്ന യാത്രക്കാരാണ് സുരക്ഷാ കാലതാമസങ്ങൾ നേരിടുന്നത്. പ്രവേശന കവാടത്തിലേക്ക് എത്താനായി രണ്ട് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വരുന്നതാണ് സ്ഥിതി. ബർമിംഗ്ഹാം വിമാനത്താവളത്തിലെ വലിയ ക്യൂ അവസാനിക്കാൻ ചിലപ്പോൾ മാസങ്ങൾ വേണ്ടി വരുമെന്നാണ് ശ്രോതസ്സുകൾ നൽകുന്ന വിവരം. എയർപോർട്ടിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇതോടെ നിലവിലെ അവസ്ഥയിൽ ഉള്ള ജോലിക്കാർ അധിക ജോലിഭാരം ഏറ്റെടുത്ത് ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
നിബന്ധന പാലിക്കാത്ത ഒരൊറ്റ ബാഗ് കൈയിൽ ഉണ്ടെങ്കിൽ ഓരോ യാത്രക്കാർക്കും സുരക്ഷാ പരിശോധനയ്ക്കായി 20 മിനിറ്റ് അധികം വേണ്ടിവരുന്നതായി ബർമിംഗ്ഹാം എയർപോർട്ട് സിഇഒ നിക്ക് ബാർടൺ പറഞ്ഞു. ജൂൺ 1 മുതൽ പാനീയങ്ങൾക്ക് പരിധി ഏർപ്പെടുത്തിയത് മാറ്റുമെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥർ കരുതിയത്. ഇതിന്റെ ഭാഗമായി 60 മില്ല്യൺ പൗണ്ട് ഉപയോഗിച്ച് വലിയ ബോട്ടിലുകൾ സ്‌കാൻ ചെയ്യാനുള്ള സ്‌കാനറുകളും സ്ഥാപിച്ചു.
എന്നാൽ വെള്ളിയാഴ്ച 100 എംഎൽ പരിധി താൽക്കാലികമായി തിരികെ എത്തിച്ചതോടെയാണ് തിരിച്ചടിയായത്. വിമാനത്താവളത്തിലേക്ക് എത്തുന്നവർ 100 എംഎൽ പരിധി പാലിക്കാൻ തയ്യാറായാൽ പ്രശ്‌നം ഒരുപരിധി വരെ ഒതുങ്ങുമെന്നാണ് പ്രതീക്ഷ.
© Copyright 2024. All Rights Reserved