ജനുവരി ആദ്യം മുതൽ യൂറോപ്യൻ പൗരന്മാർ അല്ലാത്തവർ വിസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കിൽ 10 പൗണ്ട് ഓൺലൈൻ വഴി അടച്ച് ഇലക്ടോണിക് ട്രാവൽ ഓഥറൈസേഷൻ (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോൾ തത്ക്കാലത്തേക്ക് സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്.
-------------------aud--------------------------------
ലോകത്തിലെ മറ്റേതൊരു ഹബ് എയപോർട്ടിലേതിലും വിഭിന്നമായി ഹീത്രൂവിൽ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാർക്കും ഇ ടി എ നിർബന്ധമായിരുന്നു. പാസ്‌പോർട്ട് കൺടോളിലൂടെ പോകുന്നില്ലെങ്കിലും ഇത് നിർബന്ധമാക്കിയിരുന്നു. ഇത് ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് പോകാൻ നിർബന്ധിതരാക്കുമെന്ന് വിമാനത്താവളാധികൃതരും എയർലൈൻ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹീത്രൂ വിമാനത്താവളാധികൃതർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.
ഹീത്രൂ വിമാനത്താവളാധികൃതർ പറഞ്ഞത് ഈ നിയമം വഴി തങ്ങൾക്ക് ഓരോ വർഷവും 40 ലക്ഷത്തോളം യാത്രക്കാരെ നഷ്ടമാകും എന്നായിരുന്നു. റിഷി സുനകിന്റെ കാലത്ത് കൊണ്ടു വന്ന ഈ നിയമം തുടരാനായിരുന്നു ലേബർ സർക്കാരിന്റെയും തീരുമാനം. ഇ ടി എ ഇല്ലാതെ ട്രാൻസിറ്റ് അനുവദിച്ചാൽ അത് അനധികൃത കുടിയേറ്റത്തിന് സധ്യത വർദ്ധിപ്പിക്കും എന്നായിരുന്നു ഹോം വകുപ്പിന്റെ വാദം. എന്നാൽ, ഇപ്പോൾ വിമാനത്താവളാധികൃതരുടെ സമ്മർദ്ദത്തിന് ഹോം വകുപ്പ് വഴങ്ങിയിരിക്കുകയാണ്.
വ്യോമയാന മേഖലയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാരെ താത്ക്കാലികമായി ഇ ടി എയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു എന്നാണ് ഹോം വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇത് വീണ്ടും വിശകലന വിധേയമാക്കുമെന്നും ആവശ്യമെന്നു കണ്ടാൽ നിയമം തിരികെ കൊണ്ടു വരുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
© Copyright 2024. All Rights Reserved