ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ആദ്യ ഒന്നാംസ്ഥാനത്തെത്തി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ആണ്. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഒന്നാംസ്ഥാനത്ത് കുതിപ്പ് തുടരുന്നത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിൽ 33,000 കോടി രൂപയുടെ ആസ്തിയുമായാണ് രണ്ടാമത്. 1319 കോടിപതികളുടെ റാങ്കിങ്ങുമായി ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിലാണ് ആദ്യ അമ്പതിലെ മലയാളി തിളക്കം. പട്ടികയിൽ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. ലുലു ഗ്രൂപ്പ് ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനിടെയാണ് യൂസഫലി ഏറ്റവും സമ്പന്നനായ ആഗോള മലയാളിയായി മുന്നേറ്റം തുടരുന്നത്. ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തിയ ഈ വർഷത്തെ ഇന്ത്യൻ സമ്പന്ന പട്ടികയിൽ ആയിരം കോടിയിലധികം ആസ്തിയുള്ള 1,319 പേരാണുള്ളത്.
© Copyright 2025. All Rights Reserved