ഹൃദയ ശസ്ത്രക്രിയയ്ക്കിടെ മിസൈൽ വർഷം, യുക്രൈനിൽ കുട്ടികളുടെ ആശുപത്രിയിൽ റഷ്യൻ ആക്രമണം; 31 പേർ മരിച്ചു

09/07/24

യുക്രൈൻ തലസ്ഥാനമായ കീവിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യൻ മിസൈലാക്രമണം. വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവ് അടക്കം 5 നഗരങ്ങളെ ലക്ഷ്യമാക്കി നാൽപതോളം മിസൈലുകൾ ഉപയോഗിച്ചാണ് പകൽ സമയത്ത് റഷ്യ ആക്രമണം നടത്തിയത്. കീവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയിലാണ് ഒരു മിസൈൽ പതിച്ചത്.

-------------------aud-------------------------------

വ്യത്യസ്ത തരത്തിലുള്ള 40 ലധികം മിസൈലുകൾ അഞ്ച് നഗരങ്ങളെ ലക്ഷ്യമിട്ടതായി യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ പറഞ്ഞു. റക്ഷഷ്യയുടെ 30 മിസൈലുകൾ തകർത്തതായി യുക്രൈൻ വ്യോമസേനയും അറിയിച്ചു. നാല് മാസത്തിനിടെ കീവിൽ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണമാണിത്. കീവ് നഗരത്തിലെ 10 മേഖലകളിൽ ഏഴിലും റഷ്യ മിസൈൽ ആക്രമണം നടത്തി. കീവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രി കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി. ആക്രമണത്തിൽ ആശുപത്രിയിലെ രണ്ട് ജീവനക്കാർ ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്.
ഹൃദ്രോഗികളുടെ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും ശസ്ത്രക്രിയ തടസപ്പെട്ടതായും റിപ്പോർട്ടുണ്ട്. മധ്യ യുക്രൈനിലെ സെലൻസ്‌കിയുടെ ജന്മസ്ഥലമായ ക്രിവി റിഹിൽ നടന്ന ആക്രമണത്തിൽ 10 പേരും കൊല്ലപ്പെട്ടു.
യുഎസിലെ വാഷിങ്ടണിൽ 3 ദിവസത്തെ നാറ്റോ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്നാണ് റഷ്യയുടെ ആക്രമണം. വിവിധ തരം ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ആക്രമണത്തിന് ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം ആശുപത്രികൾക്ക് നേരെ മിസൈൽ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ റഷ്യ തളളി. യുക്രൈൻ സൈനീക താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും റഷ്യൻ സൈന്യം പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu