സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിച്ചുവരുന്ന ലിറ്റർജിക്കൽ റിസേർച്ച് സെന്ററിനായി (LRC) പണികഴിപ്പിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ചരിപ്പുകർമ്മം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിർവഹിച്ചു.
==========aud==============
സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ പിതാവും LRC ചെയർമാൻ മാർ ടോണി നീലങ്കാവിൽ പിതാവും മാർ ജോസ് പൊരുന്നേടം പിതാവും കൂരിയായിലെ ബഹു. വൈദികരും സിസ്റ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ച് മ്യൂസിയം, ലൈബ്രറി, കോൺഫറൻസ് ഹാൾ, ബുക്ക് സ്റ്റാൾ എന്നിവ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ഹെറിറ്റേജ് & റിസേർച്ച് സെന്റർ എന്ന പേരിൽ ഈ ഗവേഷണകേന്ദ്രം അറിയപ്പെടാൻ തുടങ്ങും. ഉദ്ഘാടന ചടങ്ങിന് LRC എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോജി കല്ലിങ്ങൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, സെക്രട്ടറി സി. ലിൻസി MSMI എന്നിവർ നേതൃത്വം നൽകി.
© Copyright 2023. All Rights Reserved