ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വിവരങ്ങൾ നൽകി പ്രത്യേക അന്വേഷണസംഘം. റിപ്പോർട്ടിൽ 33 കേസുകളാണ് നിലവിലുള്ളതെന്ന് പ്രത്യേക സംഘം അറിയിച്ചു. ഇതിൽ 11 കേസുകൾ ഒരു അതിജീവിതയുടെ പരാതിയിലാണെന്നും പോലീസ് വ്യക്തമാക്കി.
-------------------aud--------------------------------
ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനുമുന്നിലുള്ളത്. പ്രത്യേക ബെഞ്ച് ഹൈക്കോടതി നേരത്തേ രൂപവത്കരിച്ചിരുന്നു. കേസുകളിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. നാലുകേസുകൾ വ്യക്തമായ തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ച നിലയിലാണെന്നും അവർ ഹൈക്കോടതിയെ അറിയിച്ചു.
© Copyright 2024. All Rights Reserved