ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. നാലര വർഷം മുൻപ് കിട്ടിയ റിപ്പോർട്ട് സർക്കാർ അന്ന് വായിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ നിയമ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പോക്‌സോ ഉൾപ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നത്. ഈ റിപ്പോർട്ട് വച്ച് ഒരു സിനിമ കോൺക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോൺക്ലേവാണോ നടത്തേണ്ടത്? ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്? ചൂഷണം അവസാനിപ്പിക്കാൻ നടപടി ഇല്ലെങ്കിലും സിനിമ കോൺക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2023. All Rights Reserved