ഗൂഗിളിൽ സെർച്ച് ചെയ്യാതെ ഒരു ദിവസം കടന്നു പോകുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? നമ്മുടെ മനസിൽ എന്തെങ്കിലുമൊരു സംശയം ഉദിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ വിരലുകൾ അവസാനം ചെന്നെത്തുക 'ഗൂഗിൾ' എന്ന സെർച്ച് എഞ്ചിന്റെ മുന്നിലാണ്. ഏതൊരു സംശയത്തിനും അവിടെ ഉത്തരങ്ങളുണ്ട്. എന്നാൽ ഗൂഗിളിന്റെ കമ്പനി എവിടെയെന്ന് നിങ്ങൾ എപ്പോഴെങ്കിലും സെർച്ച് ചെയ്തിട്ടുണ്ടോ? അങ്ങനെ സെർച്ച് ചെയ്തർ കാലിഫോർണിയ എന്ന ഉത്തരമായിരിക്കും പലപ്പോഴും കണ്ടിരിക്കുക. ഭാരതത്തിൽ മുംബൈ നഗരത്തിലും ഗൂഗിളിന്റെ കമ്പനിയുണ്ട്. എന്നാൽ അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ വലിയ കമ്പനികളിലൊന്ന് ഹൈദരാബാദിലും വരികയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്.
" ഇത് കേവലം ഒരു പുതിയ കെട്ടിട നിർമ്മാണ പദ്ധതിയെ കുറിച്ചുള്ള വാർത്തയല്ല. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗൂഗിൾ പോലെയുള്ള ഒരു കമ്പനി അമേരിക്കയ്ക്ക് പുറത്ത് മറ്റൊരു ഓഫീസ് നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ അത് തികച്ചും വാണിജ്യപരമല്ല. അങ്ങനെ എല്ലാം ഇവിടെ ഇപ്പോൾ സംഭവ്യമായിരിക്കുന്നു'- ആനന്ദ് മഹീന്ദ്ര കുറിച്ചു. 7.3 ഏക്കറിൽ ഗൂഗിളിന്റെ ഒരു ഐടി ഹബ് തുടങ്ങുമെന്ന കാര്യം 2015-ൽ തന്നെ ഗൂഗിൾ സിഇഒ സുന്ദർപിച്ചെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതിന്റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്. എലിപ്റ്റിക്കൽ ആകൃതിയിൽ നിർമ്മിക്കുന്ന കമ്പനിയിൽ 18,000 ജീവനക്കാർക്ക് സൗകര്യപ്രദമായി തൊഴിൽ ചെയ്യാനും സാധിക്കും.
© Copyright 2024. All Rights Reserved