ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബഡ്‌സ് ആക്‌ട് പ്രകാരമുള്ള നടപടി സ്വീകരിക്കാനുള്ള ഉത്തരവിലേക്ക് നയിച്ചത് റിട്ട. എസ്.പിയുടെ നിയമ പോരാട്ടം. വിരമിച്ച എസ്.പി വടകര സ്വദേശി പി.എ. വൽസനാണ്, ഹൈഹെറിച്ച് കമ്പനി നടത്തുന്നത് മണിചെയിൻ തട്ടിപ്പാണെന്നും ജനങ്ങളെ ക ബളിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് ആദ്യം പൊലീസിനെയും നടപടിയില്ലാതായ പ്പോൾ കോടതിയെയും സമീപിച്ചത്. കോടതി നിർദേശപ്രകാരമാണ് ചേർപ്പ് പൊലീസ് പ്രാഥമികാന്വേഷ ണം നടത്തി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്.
കമ്പനി പറയുന്ന വരുമാന, ലാഭ സ്‌കീമുകൾ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീം ആക്ടിലെയും ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ടിലെയും വിവിധ വകു പ്പുകൾ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ചേർപ്പ് പൊലീസിനെ സമീപിച്ചത്. എന്നാൽ, നടപടിയൊന്നുമുണ്ടാകാതെ വന്നതോടെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇവിടെ യും നടപടിയില്ലാതെ വന്നതോടെയാണ് തൃശൂരിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ ചുമത ലയുള്ള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി നിർദേശത്തെ തുടർന്നാണ് ചേർപ്പ് എസ്.എച്ച്.ഒ കേസ് രജിസ്റ്റർ ചെയ്‌ത് (ക്രൈം നമ്പർ 1070/2023) പ്രാഥമികാന്വേഷണം നടത്തി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ആഭ്യ ന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) ആക്‌ട് 2019 പ്രകാരമുള്ള കൊമ്പിറ്റൻ്റ് അതോറിറ്റിയുമായ സഞ്ജയ് എം. കൗൾ കമ്പനിയുടെ യും ഡയറക്ടർമാരുടെയും സ്ഥാവര, ജംഗമ സ്വത്തുക്കൾ താൽക്കാലികമായി മരവിപ്പിക്കാൻ തൃശൂർ ജില്ല കലക്ടർക്ക് ഉത്തരവ് നൽകിയത്. 699 രൂപയോ 10,000 രൂപയോ നിക്ഷേപിച്ച് കമ്പനിയിൽ മെംബർഷിപ് എടുക്കാമെന്നാണ് വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ളതെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നത്. തുടർന്ന് പുതിയ അംഗങ്ങളാകാനാഗ്ര ഹിക്കുന്നവരെ കണ്ടെത്തി ഇവർക്ക് സ്പോൺസർ ചെയ്യാം. പുതിയ അംഗം ചേരുന്നതോടെ 200 രൂപ ഉട ൻ (ബിസിനസിന് അനുസൃതമായി 200ന്റെ ഗുണിതങ്ങളായ സംഖ്യ) ആദ്യ അംഗത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാകും. തുടർന്ന് കൂടുതൽ അംഗങ്ങൾ ചെയിനായി ശൃംഖലയിൽ കണ്ണി ചേരുമ്പോൾ ഓരോ തല ത്തിലും ലാഭമെത്തും. വർഷം 1.26 കോടി രൂപവരെ പരമാവധി വരുമാനം ലഭിക്കുമെന്നാണ് വാഗ്ദാനം. കമ്പനിയുടെ സൂപ്പർ മാർക്കറ്റിൽനിന്ന് സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ലാഭം 18 ലെവലിൽ വീതംവെ ക്കുന്നതിലൂടെ വൻതുകയും വാഗ്ദാനം ചെയ്യുന്നു. കമ്പനിയിൽ കൂടുതൽ ആളുകളെ ചേർത്ത് മികച്ച ബി സിനസ് ചെയ്യുന്നവർക്ക് ഇൻസെൻ്റിവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കുമരകത്തേക്കുള്ള വിനോദയാത്ര മുത ൽ 100 കോടിയുടെ എസ്റ്റേറ്റ് വരെ 18 ആകർഷക വാഗ്‌ദാനങ്ങളാണ് ഇതിലുള്ളത്. ഇത്തരത്തിലുള്ള ബി സിനസ് രീതി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്.
© Copyright 2023. All Rights Reserved