വെറും 50 കോടി ബജറ്റിൽ ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ‘സ്ത്രീ 2’. വിജയകരമായി ആഗോളതലത്തിൽ 750 കോടിയിലധികം രൂപ ഇതുവരെ ചിത്രം നേടിക്കഴിഞ്ഞു. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സ്ത്രീ 2. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം ഇനി ഒടിടിയിലേക്ക് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
-------------------aud--------------------------------
ഈ വർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ-കോമഡി ചിത്രം ‘സ്ത്രീ 2’ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. വൻ നേട്ടമുണ്ടാക്കിയ ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 27 മുതൽ ‘സ്ത്രീ 2’ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വാടകയ്ക്കും സിനിമ ലഭ്യമാകും എന്നാണ് സൂചന ലഭ്യമാകുന്നത്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് ‘സ്ത്രീ 2’ . രാജ്കുമാർ റാവുവും ശ്രദ്ധ കപൂറുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്ക് പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ.2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സ്ത്രീ 2 വിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രം വൻ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ഓപ്പണിങ് ദിനത്തിൽ തന്നെ 40.1 കോടി രൂപയാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. ഇതോടെ ഈ വർഷം ഓപ്പണിങ് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി സ്ത്രീ മാറിയിട്ടുമുണ്ട്. റിലീസ് ചെയ്തത് മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
© Copyright 2024. All Rights Reserved