മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 34-ാമത്തെ ചിത്രമാണ് 'ഡെഡ്‌പൂൾ ആൻഡ് വോൾവെറിൻ'. 'അവഞ്ചേഴ്സി'നു ശേഷമുള്ള മാർവൽ സിനിമകളെല്ലാം ബോക്സ്ഓഫിസിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഈ സിനിമയിലുടെ മാർവൽ തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
2018ൽ പുറത്തിറങ്ങിയ ഡെഡ്‌പൂൾ 2വിൻ്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് സംവിധാനം. റയാൻ റെയ്നോൾഡ്‌സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ.
© Copyright 2023. All Rights Reserved