ഹോളിവുഡ് നടൻ ക്രിസ്റ്റിയൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയൻ കടലിൽ പതിക്കുകയായിരുന്നു. ക്രിസ്റ്റ്യൻ ഒലിവർ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബർട്ട് സാച്ച്‌സ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്
-------------------aud--------------------------------
ഗെനേഡിൻസിലെ ചെറു ദ്വീപായ ബെക്വിയയിൽ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ അപകടമുണ്ടായത്. വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ കടലിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളും ഡൈവർമാരും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിൽ നാല് മൃതദേഹങ്ങളും കണ്ടെത്തി. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനായാണ് താരം ബെക്വിയയിൽ എത്തിയത്.
© Copyright 2025. All Rights Reserved