കൗൺസിൽ ഹൗസുകളിൽ കുടിയേറ്റക്കാരെ അപേക്ഷിച്ച് ദീർഘകാലമായി ബ്രിട്ടീഷ് പൗരൻമാരായിട്ടുള്ളവർക്ക് മുൻഗണന നൽകാനുള്ള ടോറി പദ്ധതി രഹസ്യമായി ഉപേക്ഷിച്ച് ലേബർ ഗവൺമെന്റ്. സോഷ്യൽ ഹൗസിംഗ് ആപ്ലിക്കേഷനുകളിൽ 'യുകെ കണക്ഷൻ ടെസ്റ്റ്' നടപ്പാക്കാനുള്ള കൺസർവേറ്റീവ് നിർദ്ദേശമാണ് ലേബറിന്റെ ഹൗസിംഗ് സെക്രട്ടറി രഹസ്യമായി ഉപേക്ഷിച്ചത്.
-------------------aud--------------------------------
ഇതോടെ ഹൗസിംഗ് മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നർ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുകയാണ്. പരിഷ്‌കാരവുമായി മുന്നോട്ട് പോകില്ലെന്ന് ഇവരുടെ ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു. 1.3 മില്ല്യൺ വരുന്ന വമ്പൻ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും ബ്രിട്ടനിൽ ചുരുങ്ങിയത് 10 വർഷമെങ്കിലും താമസിച്ചവർക്ക് മുൻഗണ നൽകാനായിരുന്നു പദ്ധതി.
നേരത്തെ സ്വന്തം കൗൺസിൽ ഭവനം വിറ്റതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ട വ്യക്തിയാണ് റെയ്‌നർ. ലേബർ പാർട്ടി വിന്റർ ഫ്യൂവൽ പേയ്‌മെന്റുകൾ കവരുക മാത്രമല്ല, ഈ നാട്ടിൽ കഠിനാധ്വാനം ചെയ്ത്, നികുതി അടച്ച്, നിയമം അനുസരിച്ച് ജീവിച്ച കുടുംബങ്ങളെ ഹൗസിംഗ് ലിസ്റ്റിലെ അടിത്തട്ടിലേക്ക് തള്ളിവിടും, രാജ്യത്ത് അടുത്തിടെ എത്തിയവർക്ക് അനുകൂലമായി കാര്യങ്ങൾ മാറുന്നത് എങ്ങിനെയാണ്, കോമൺസിൽ ഹൗസിംഗ് സെക്രട്ടറിയുടെ പദ്ധതിയെ ചോദ്യം ചെയ്ത റിഫോമിലെ ലീ ആൻഡേഴ്‌സൺ ചോദിച്ചു.
നിരവധി ആളുകളാണ് സോഷ്യൽ ഹൗസിംഗ് ലഭിക്കാനായി വർഷങ്ങൾ കാത്തിരിക്കുന്നതെന്ന് മുൻ ടോറി മന്ത്രി ആൻഡ്രിയ ജെൻകിൻസ് പറഞ്ഞു. അതേസമയം ഭൂരിപക്ഷം കൗൺസിലുകളും ലോക്കൽ കണക്ഷൻ ടെസ്റ്റ് നടത്തിയതിനാൽ 90 ശതമാനം സോഷ്യൽ ഹോമുകളും യുകെ പൗരൻമാർക്കാണ് ലഭിക്കുന്നതെന്ന് ഹൗസിംഗ് മന്ത്രാലയത്തിലെ വക്താവ് പ്രതികരിച്ചു.
© Copyright 2023. All Rights Reserved