ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ താരത്തിൻറെ മുഖം ട്രെയിലറിൽ ഇല്ല. നേരത്തെ പൃഥ്വിയുടെ മലയാളം ആമുഖത്തോടെയാണ് ടീസർ ആരംഭിച്ചതെങ്കിൽ പൃഥ്വിയുടെ വില്ലൻ വേഷത്തെ കാണിച്ചാണ് ട്രെയിലർ തുടങ്ങുന്നത്.
ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് എന്ന സൂചനയാണ് നൽകുന്നത്.
ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് വിരുന്നാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിൽ ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാൻ ആയി ടൈഗർ ഷ്റോഫും വേഷമിടുന്നു, ഒപ്പം മാനുഷി ചില്ലറും അലയ എഫും അണിനിരക്കുന്നു. ഏപ്രിൽ 10 നാണ് ചിത്രത്തിൻറെ റിലീസ്.
രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻറെ നിർമ്മാണം.
© Copyright 2023. All Rights Reserved