അൻറാർട്ടിക്കയിൽ കണ്ടെത്തിയ പർവതം ഏലിയൻസ് നിർമ്മിതിയോ? പർവതത്തിൻറെ പിരമിഡ് ആകൃതിയെ ചൊല്ലി തർക്കം രൂക്ഷം

01/04/24

ഗൂഗിൾ മാപ്പിൻറെ വരവോടെ സാധാരണക്കാരനും ഓൺലൈനിലിരുന്ന് ഭൂമിയിലെ ഏതൊരു സ്ഥലവും വെർച്വലായി കാണാൻ സാധിക്കുന്നു. പല വാഹന യാത്രക്കാരെയും വഴി തെറ്റിക്കുമെങ്കിലും ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഇതിനകം നിരവധി കണ്ടെത്തലുകൾ ലോകമെങ്ങു നിന്നും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു കണ്ടെത്തൽ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഓൺലൈനുകളിലും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഗൂഗിൾ മാപ്പ് വഴി അൻറാർട്ടിക്കയിൽ മുമ്പ് കാണ്ടിട്ടില്ലാത്ത അജ്ഞാതമായ ഒരു 'പിരമിഡ്' കണ്ടെത്തിയെന്നതായിരുന്നു ആ കൌതുക വാർത്ത.
-------------------aud--------------------------------fcf308

ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ യുണിലാഡ് കഴിഞ്ഞ ദിവസം അൻറാർട്ടിക്കയിലെ ഒരു പർവതത്തിൻറെ ഫോട്ടോ പങ്കുവെച്ചതോടെയാണ് അത് മനുഷ്യനിർമ്മിത പിരമിഡാണെന്നും ​ഗൂ​ഗിൾ മാപ്പിൻറെ സഹായത്തോടെയാണ് അത് കണ്ടെത്തിയതെന്നുമുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായത്. എന്നാൽ, ഈ പിരമിഡിന് പിന്നിലെ സത്യം മറ്റൊന്നാണ്. അൻറാർട്ടിക്കയിലെ എൽസ്വർത്ത് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മറ്റേതൊരു പർവതത്തെയും പോലെയാണ് ഈ പിരമിഡും.
1935 നവംബർ 23-ന് ഒരു വിമാന യാത്രയ്ക്കിടെ അമേരിക്കൻ വൈമാനികനായ ലിങ്കൺ എൽസ്വർത്താണ് ഔപചാരികമായ പേരില്ലാത്ത ഈ 'പിരമിഡ്' പർവ്വതം ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) 2007 ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. എൽസ്വർത്ത് പർവതനിരകളുടെ തെക്ക് ഭാഗത്ത്, ഹെറിറ്റേജ് റേഞ്ച് എന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 500 ദശലക്ഷം വർഷം പഴക്കമുള്ള കേംബ്രിയൻ കാലഘട്ടത്തിലെ ട്രൈലോബൈറ്റുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ഫോസിലുകൾ കണ്ടെത്തിയതിനാലാണ് ഹെറിറ്റേജ് റേഞ്ചിന് ആ പേര് നൽകിയിരിക്കുന്നത്. അൻറാർട്ടിക്കയിലെ മറ്റ് പർവതങ്ങളിൽ നിന്ന് 'പിരമിഡ്' പർവതത്തെ വ്യത്യസ്തമാക്കുന്നത് അതിൻറെ സവിശേഷമായ ആകൃതിയാണ്. പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ മൗറി പെൽറ്റോ പറയുന്നതനുസരിച്ച് പർവതത്തിൻറെ രൂപമാറ്റത്തിന് കാരണം 'ഫ്രീസ്-തൗ' മണ്ണൊലിപ്പാണ്. പർവതത്തിൻറെ വിള്ളലുകളിൽ മഞ്ഞോ വെള്ളമോ വീഴുമ്പോഴാണ് 'ഫ്രീസ്-തൗ' മണ്ണൊലിപ്പ് സംഭവിക്കുന്നതെന്ന് പെൽറ്റോ വിശദീകരിക്കുന്നു. രാത്രിയിൽ, താപനില കുറയുമ്പോൾ, ഈ മഞ്ഞ് / ജലം മരവിച്ച് ഐസായി വികസിക്കുന്നു. ഐസ് വികസിക്കുമ്പോൾ അത് മലയിൽ ചെറിയ വിള്ളലുകൾ ഉണ്ടാക്കുന്നു. കാലപ്പഴക്കത്തിൽ ഇത് പർവതത്തെ ഒരു പരിധിവരെ നശിപ്പിക്കുകയും ക്രമേണ പർവ്വതം ചെറുതായി പൊട്ടിപ്പോവുകയും ചെയ്യുന്നു. അങ്ങനെയാണ് പർവ്വതങ്ങൾക്ക് സവിശേഷമായ പിരമിഡൽ രൂപം ലഭിക്കുന്നത്. ആൽപ്‌സിലെ അറിയപ്പെടുന്ന മാറ്റർഹോൺ പർവതവും പിരമിഡ് ആകൃതിയിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പന്ത്രണ്ടാമത്തെ പർവതമായ ബ്രോഡ് പീക്കും പിരമിഡിൻറെ ആകൃതിയിലാണ്. ലളിതമായി പറഞ്ഞാൽ, മനുഷ്യൻ ഉണ്ടാക്കിയതോ അന്യഗ്രഹ ജീവികളാൽ നിർമ്മിച്ചതോ ആയ മറഞ്ഞിരിക്കുന്ന പിരമിഡ് അൻറാർട്ടിക്കയിൽ ഇല്ല. പ്രകൃതിദത്തമായ മണ്ണൊലിപ്പിനെ തുടർന്ന് സ്വാഭാവികമായി രൂപപ്പെട്ട ഒരു പിരമിഡൽ പർവതമാണ് എൽസ്വർത്ത് പർവതം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu