ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 70,496 പുതിയ കോവിഡ് കേസുകൾ, ഒരു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 964 ആയി. ഇതോടെ ഇന്ത്യയിൽ ആകമാനം ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 69,06,152 കോവിഡ് കേസുകൾ. ഇതിൽ 8,93,592 പേർ നിലവിൽ ചിലകിത്സയിൽ കഴിയുന്നവർ ആണ്.1,06,940 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് കോവിഡ് ബാധിതരുടെ നിരക്കിൽ 2ആം സ്ഥാനത്താണ് ഇന്ത്യ. യു യെസ് ലാണ് ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് .രോഗം ബാധിച്ചു മരിച്ചവരുടെ നിരക്കിൽ 3ആം സ്ഥാനത്താണ് ഇന്ത്യ.അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.
Leave a commentഇന്ത്യയിൽ 69ലക്ഷം കടന്നു കോവിഡ് ബാധിതർ.24 മണിക്കൂറിനിടെ 964 മരണം
