ഇന്ദ്രൻസ് ഇനി പത്താംക്ലാസ് വിദ്യാർഥി; വീണ്ടും സ്‌കൂളിലേക്ക്

27/11/23

ഇന്ദ്രൻസ് വീണ്ടും സ്‌കൂളിലേക്ക്. ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാകും അദ്ദേഹത്തിന്റെ പഠനകേന്ദ്രം. സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ഒരുങ്ങുന്നത്. പഠിക്കണമെന്ന് പറഞ്ഞുതരാനൊന്നും പണ്ട് ആളുണ്ടായിരുന്നില്ല. ഇപ്പോൾ പഠിക്കാൻ കൊതിയുണ്ട്, സിനിമയിൽവന്ന് വലിയ ആളുകളുമായി ഇടപെട്ടപ്പോഴാണ് പഠിക്കാത്തതിന്റെ കുറവ് അനുഭവപ്പെട്ടതെന്നും ഇന്ദ്രൻസ് പറഞ്ഞു. കൂടുതൽ പഠിക്കാനാകാത്തതിന്റെ സങ്കടം പലപ്പോഴും പലപ്പോഴും പങ്കുവെച്ചിരുന്നു.നവകേരളസദസിന്റെ സംഘാടകസമിതി ഉദ്ഘാടനത്തിന് ക്ഷണിക്കാൻ മെഡിക്കൽ കോളജ് കൗൺസിലറും സുഹൃത്തുമായ ഡി.ആർ. അനിൽ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഇതേപ്പറ്റി സംസാരിച്ചത്.

അനിലാണ് സാക്ഷരതാ മിഷന്റെ ‘അക്ഷരശ്രീ’യെപ്പറ്റി വിശദീകരിച്ചത്. നവകേരളസദസിന്റെ ചടങ്ങിൽ ഇന്ദ്രൻസ് പങ്കെടുക്കുമ്പോഴും പഠനക്കാര്യം പ്രസംഗത്തിൽവന്നു. ‘‘നിങ്ങളെല്ലാവരും വലിയ പഠിപ്പുള്ളവരാണ്. ഞാൻ പഠിച്ചിട്ടില്ല’’ -പ്രമുഖർനിറഞ്ഞ സദസ്സിനോട് ഇന്ദ്രൻസ് പറഞ്ഞു.

എന്നാൽ, പഠനം ഉടൻതന്നെ തുടങ്ങാമെന്ന് സംഘാടകരും നിശ്ചയിച്ചു. പഠിക്കാനുള്ള സമ്മതപത്രം അപ്പോൾതന്നെ പ്രഥമാധ്യാപിക എൽ. ശ്രീലേഖയ്ക്ക് ഇന്ദ്രൻസ് കൈമാറി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu