ഈ ലോകത്ത് ഇനി ആകെ അവശേഷിക്കുന്നത് പത്തെണ്ണം മാത്രം, എന്നേക്കുമായി ഇല്ലാതായിത്തീരുകയാണോ വാക്വിറ്റകൾ?

01/04/24

വാക്വിറ്റകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? പേരുപോലെ തന്നെ കാഴ്ചയിലും ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. വാക്വിറ്റകളുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാർത്തകളാണ് പുറത്ത് വരുന്നത്. സമുദ്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഭംഗിയുള്ള ഈ ചെറുജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നത് എന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. അതായത് ഇവ അനു​ദിനം വംശനാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന് ചുരുക്കം.
=========aud==============

കലിഫോർണിയ ഉൾക്കടലിന്റെ ഉത്തരഭാഗത്ത് 2235 ചതുരശ്ര കിലോമീറ്റർ സ്ഥലത്തുമാത്രമാണ് വാക്വിറ്റകൾ ഇന്ന് കാണപ്പെടുന്നത്. ആഴം കുറഞ്ഞ ജലമേഖലയിലാണ് ഇവ താമസിക്കുന്നത്. ഇത്രയും ചെറിയ വിസ്തൃതിയിൽ ജീവിക്കുന്ന ഏക സമുദ്രജീവി കൂടിയാണ് വാക്വിറ്റ. ആഴം കുറഞ്ഞ ജലമേഖലയിൽ താമസിക്കുന്നതിനാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ ഇവയെ നന്നായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ വംശനാശ പ്രതിസന്ധിക്കുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. മെക്‌സിക്കൻ സർക്കാർ ഇവിടെ എല്ലാത്തരം മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. ലിയനാഡോ ഡി കാപ്രിയോയെ പോലെ പരിസ്ഥിതി സ്‌നേഹികളായ പ്രമുഖ നടൻമാരും ഇവയ്ക്കായി രംഗത്തുവന്നിട്ടുണ്ട്.
ക്രിട്ടിക്കലി എൻഡാഞ്ചേഡ് അഥവാ ഗുരുതരമായ തോതിൽ വംശനാശഭീഷണി നേരിടുന്ന ജീവിയായാണ് രാജ്യാന്തര പ്രകൃതി സംരക്ഷണ സംഘടന വാക്വിറ്റയെ കണക്കാക്കുന്നത്. 1997 -ൽ 567 വാക്വിറ്റകൾ ഭൂമിയിലുണ്ടായിരുന്നു. 2015 -ൽ ഇത് 59 ആയി കുറഞ്ഞു. 2022 ആയതോടെ വാക്വിറ്റകളുടെ എണ്ണം 10 ആയി മാറി. അനധികൃതമായ മത്സ്യബന്ധനമാണ് വാക്വിറ്റകളുടെ നാശത്തിനു കാരണമായി പറയപ്പെടുന്നത്. ടോടാബ എന്നയിനം സമുദ്രജീവികൾക്കായുള്ള മത്സ്യബന്ധനമാണ് വാക്വിറ്റകളെയും വലയ്ക്കുന്നത്. ടോടാബകളും വാക്വിറ്റകളുടെ താമസമേഖലയിൽ കാണപ്പെടാറുണ്ട്. ഏകദേശം 1.5 മീറ്റർ നീളവും 68 കിലോഗ്രാം ഭാരവുമുള്ള ജീവികളാണ് വാക്വിറ്റകൾ. ചാരനിറത്തിൽ ശരീരമുള്ള ഇവയുടെ കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകളുണ്ട്. ഉരുണ്ട തലകളുമാണ് ഇവയ്ക്ക്. ഫൊസീന സൈനസ് എന്നറിയപ്പെടുന്ന ഇവ പോർപോയിസ് എന്ന ജീവിവിഭാഗത്തിൽ പെടുന്നു. ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സെറ്റേഷ്യൻസ് എന്ന സമുദ്ര സസ്തനി വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവികളാണ് വാക്വിറ്റകൾ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu