എയർപ്പോർട്ടുകളിൽ നിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോകരുത് മുന്നറിയിപ്പുമായി സൗദി പൊതുഗതാഗത അതോറിറ്റി

19/03/24

രാജ്യത്തെ എയർപ്പോർട്ടുകളിൽ നിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോകുന്നവർക്ക് മുന്നറിയിപ്പുമായി പൊതുഗതാഗത അതോറിറ്റി.ഉത്തരവ് ലംഗിക്കുന്നവർക്ക് 5000 റിയാൽ പിഴ ചുമത്തുമെന്നാണ് അതോറിറ്റി പറയുന്നത് .അനധികൃത ടാക്​സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു​. ഇത്തരം സർവിസ്​ നടത്തുന്നവർ അവരുടെ വാഹനങ്ങൾ ടാക്​സി ലൈസൻസുള്ള ഏതെങ്കിലും കമ്പനികൾക്ക് കീഴിൽ ചേർക്കണ​മെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

വ്യാജ ടാക്​സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്​റ്റ്​സ്​ ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് ഹോൾഡിങ്​ കമ്പനി എന്നിവയുമായി സഹകരിച്ച് സംയുക്ത ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്​. ടാക്​സി പെർമിറ്റുള്ള വാഹനങ്ങളിലുള്ള യാത്ര സുരക്ഷിതത്വം ഉറപ്പുനൽകുമെന്ന് അതോറിറ്റി പറഞ്ഞു.

സുരക്ഷയുടെയും ഗുണനിലവാരത്തി​ൻ്റെയും മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുന്നു. ഏകദേശം 2000 ടാക്​സികൾ, 55ലധികം കാർ റെൻറൽ ഓഫീസുകൾ, പൊതുഗതാഗത ബസുകൾ, ലൈസൻസ്​ഡ്​ ടാക്​സി ആപ്പുകൾ എന്നിവയിലൂടെ യാത്രക്കാർക്ക്​ ആവശ്യമായ ഗതാഗത സൗകര്യം സൗദിയി​ലെ വിമാനത്താവളങ്ങളിൽനിന്ന്​ ലഭ്യമാണ്​​. ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹറമൈൻ എക്​സ്​പ്രസ്​ ട്രയിനുമുണ്ട്​.വിമാനത്താവളങ്ങളിൽ ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ നൽകുന്നത്​ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും അതോറിറ്റി പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu