ഐപിഎൽ 2024 സീസണിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂവുകയാണ് ആരാധകർ. വാംഖഡെയിലെ ഹോം​ഗ്രൗണ്ടിൽ വരെ മുംബൈ ഫാൻസ് പാണ്ഡ്യയെ കൂവി. രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് അംഗീകരിക്കാൻ പറ്റാത്തതും പാണ്ഡ്യയുടെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്തതുമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ദില്ലിയിൽ വച്ച് ഒരു താരത്തെയും കൂവാൻ ആരാധകരെ ഒരുതരത്തിലും അനുവദിക്കില്ല എന്ന കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷൻ.

05/04/24

കളിക്കുന്ന ടീമുകൾക്കെതിരെയോ താരങ്ങൾക്കെതിരെ മോശമായി പെരുമാറുകയോ കൂവുകയോ ചെയ്യുന്ന ആർക്കെതിരെയും മുമ്പ് നടപടിയെടുത്ത ചരിത്രമില്ല. കാരണം, മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. എന്നാൽ താരങ്ങളെ കൂവുന്നതും അപമാനിക്കുന്നതും പോലുള്ള സംഭവങ്ങൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ല. അത്തരം സാഹചര്യങ്ങളുണ്ടായാൽ ആ സമയം കൃത്യമായ നടപടികൾ സ്വീകരിക്കും' എന്നുമാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് രോഹൻ ജെയ്റ്റ്‍ലി സോ്പ​ഗബോസോലുോതദ് വ്യക്തമാക്കിയത്.
ഐപിഎൽ 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയത്. പാണ്ഡ്യയുടെ പേര് പ്രഖ്യാപിച്ചത് മുതൽ മുംബൈയുടെ ആരാധകർ പ്രതിഷേധത്തിലാണ്. സാമൂഹ്യമാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്യുന്ന ക്യാംപയിൻ ആരാധകർ നടത്തി. സീസണിലെ മത്സരങ്ങൾ ആരംഭിച്ചപ്പോഴാവട്ടെ മുംബൈ ഇന്ത്യൻസ് കളിച്ച മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ കൂവി. വാംഖഡെയിലെ ഹോം​ഗ്രൗണ്ടിൽ പോലും ആരാധകരുടെ കൂവലിന് അയവുണ്ടായിരുന്നില്ല. മുംബൈ കളിച്ച എല്ലാ മത്സരങ്ങളും തോൽക്കുകയും ചെയ്തതോടെ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം എന്ന ആവശ്യം ശക്തമാണ്.
മുംബൈ ഇന്ത്യൻസിനെ നീണ്ട 10 സീസണുകളിൽ രോഹിത് ശർമ്മ നയിച്ചിരുന്നു. രോഹിത്തിൻറെ ക്യാപ്റ്റൻസിയിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ ടീം ഉയർത്തി. അതേസമയം രണ്ട് സീസൺ മുമ്പ് പുത്തൻ ക്ലബായ ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറിയ ഹാർദിക് പാണ്ഡ്യയെ തിരിച്ചുവരവിൽ ക്യാപ്റ്റനാക്കിയത് ശരിയായില്ല എന്നാണ് ആരാധകരുടെ വാദം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu