ഒടുവിൽ ആ കാത്തിരിപ്പുകൾക്ക് അവസാനമായിരിക്കുന്നു. ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഒടിടിയിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നു. നെറ്റ്ഫ്ലിക്സിലാണ് ഡങ്കി പ്രദർശനത്തിനെത്തിയിരിക്കുന്നത്. തിയറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നെങ്കിലും ഡങ്കി ഒടിടിയിൽ സ്വീകരിക്കപ്പെടുമെന്നാണ് ഷാരൂഖ് ഖാന്റെ പ്രതീക്ഷ. ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആർപ്പുവിളികളോടെയല്ല ഡങ്കി എത്തിയത് എന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബോളിവുഡിൽ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്ക്കായിരുന്നു ഷാരൂഖ് ഖാന്റെ ഡങ്കി പ്രദർശനത്തിന് എത്തിയത്. എന്നാൽ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ഡങ്കി ഇന്ത്യയിൽ മാത്രം 250 കോടി രൂപയിൽ അധികം നേടി എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.
ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങൾക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോർട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്കുമാർ ഹിറാനി ചിത്രം എന്ന നിലയിൽ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോർട്ട്.
ആക്ഷൻ ഴോണറിൽ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തിൽ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രസകരമായ ഒരു രാജ്കുമാർ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങൾ. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകർഷണം. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും വലിയ ചർച്ചയായി മാറിയിരുന്നു.
© Copyright 2023. All Rights Reserved