'കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരം'; പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ്

05/04/24

പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി ഗവേഷകർ. കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമാകുന്ന രോഗാവസ്ഥയായിരിക്കും ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം. രോഗം ബാധിക്കുന്നവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.പക്ഷിപ്പനിയുടെ എച്ച്5 എൻ1 എന്ന വകഭേദമാണ് ആശങ്കയുയർത്തുന്നത്.

-------------------aud--------------------------------
ഈ വൈറസ് ഒരു ആഗോള മഹാമാരിക്ക് കാരണമായേക്കാവുന്ന ഒരു നിർണായക പരിധിയിലേക്ക് അടുക്കുന്നതായി ബ്രിട്ടൻ ആസ്ഥാനമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 മുതൽ എച്ച്5 എൻ1 പക്ഷിപ്പനി കണ്ടെത്തിയ 100 പേരിൽ 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 887 കേസുകളിൽ 462 പേർ മരിച്ചു. കോവിഡിൻറെ നിലവിലെ മരണനിരക്ക് 0.1 ശതമാനത്തിൽ താഴെയാണ്. കോവഡിന്റെ തുടക്കത്തിൽ മരണനിരക്ക് 20 ശതമാനമായിരുന്നു.
മാറ്റം സംഭവിച്ച് മരണനിരക്ക് ഇതുപോലെ തുടർന്നാൽ ഇത് കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമായിരിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ വ്യവസായ കൺസൾട്ടന്റ് ജോൺ ഫുൾട്ടൺ അഭിപ്രായപ്പെടുന്നത്.
അമേരിക്കയിലെ മിഷിഗണിലെ കോഴിവളർത്തൽ കേന്ദ്രത്തിലും ടെക്സിലും പക്ഷിപ്പനി പടർന്നുപിടിച്ചതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുകൾ വന്നിരിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu