ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തിന് തീ പിടിച്ചു, പ്രതിസന്ധിയായി പുക

22/04/24

ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തിൽ തീപിടിച്ചതോടെ ആശങ്കയിൽ ദില്ലി നഗരം. പുക ഉയരുന്നത് സമീപവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയാണ്. അതേസമയം സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. ദില്ലി സർക്കാരിന്റെ അഴിമതിയുടെ ഉദാഹരണമെന്ന് ബിജെപി ആരോപിക്കുന്നത്. തീ ഉടൻ അണയ്ക്കുമെന്നാണ് എഎപി സർക്കാരിന്റെ പ്രതികരണം

-------------------aud--------------------------------

മാലിന്യ കൂമ്പാരത്തിന് അടുത്തുള്ളവർക്കാണ് ഇപ്പോൾ പ്രശ്നമുള്ളത്. കുറച്ച് കഴിഞ്ഞാൽ ഇത് പടരുമെന്നതാണ് ആശങ്ക. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചുമയും കണ്ണ് നീറുന്നതും അടക്കമുള്ള ബുദ്ധിമുട്ടുകളാണ് മേഖലയിലുള്ളവർ നേരിടുന്നത്. ഏപ്രിൽ 21ന് വൈകുന്നേരത്തോടെയാണ് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. മാലിന്യ കൂമ്പാരത്തിൽ നിന്ന് ബഹിർഗമിച്ച ഗ്യാസാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് ദില്ലി അഗ്നി രക്ഷാ സേന വക്താവ് പ്രതികരിച്ചിട്ടുള്ളത്.
എല്ലാവരുടേയും ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും മാലിന്യവും ശുചിത്വവുമൊന്നും ആരും പരിഗണിക്കുന്നില്ലെന്നാണ് മേഖലയിലെ താമസക്കാർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. 1990 മുതൽ സമാനമായ പ്രശ്നങ്ങളാണ് ഈ പ്രദേശത്തുള്ളവർ നേരിടുന്നതെന്നാണ് പ്രതികരിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തങ്ങളെ അവഗണിക്കുകയാണെന്നും ഇവർ ആരോപിക്കുന്നുണ്ട് .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu