'ജയിലർ' നെൽസൺ അവതരിപ്പിക്കുന്നു 'ബ്ലഡി ബെഗ്ഗർ'; ചിരി പ്രമോ ട്രെൻറിംഗ്

04/05/24

2023ലെ തമിഴിലെ  വമ്പൻ വിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായി എത്തിയ ജയിലർ. ബോക്സ് ഓഫീസിൽ 650 കോടി രൂപയോളം കളക്ഷൻ നേടിയ ചിത്രം നെൽസൺ ദിലീപ് കുമാർ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൻറെ സംവിധായകൻ നെൽസൺ പുതിയൊരു വേഷത്തിൽ എത്തുന്നു. നിർമ്മാതാവായാണ് നെൽസൻറെ പുതിയ വേഷം.

-------------------aud------------------------------

തൻറെ ഹോം പ്രൊഡക്ഷൻ ഹൗസായ ഫിലമെൻറ് ഫിലിംസിൻറെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ്  ഇപ്പോൾ നെൽസൺ. നെൽസൻറെ സഹ സംവിധായകനായ ശിവബാലൻ മുത്തുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലഡി ബെഗ്ഗർ എന്നാണ് ചിത്രത്തിൻറെ പേര്.
റെഡ്ഡിൻ കിംഗ്സ്ലിയും സെൽസണും അഭനയിച്ച പ്രമോ വീഡിയോ അടക്കമാണ് ടൈറ്റിൽ പുറത്തുവിട്ടത്. രസകരമായ പ്രമേയമാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ജെൻ മാർട്ടിനാണ് ചിത്രത്തിൻറെ സംഗീതം നിർവഹിക്കുന്നത്. തമിഴകത്തെ ശ്രദ്ധേയനായ യുവതാരം കവിൻ ആണ് ചിത്രത്തിലെ നായകൻ റെഡ്ഡിൻ കിംഗ്സ്ലിയും പ്രധാന വേഷത്തിൽ എത്തും.
മറ്റ് സ്റ്റാർ കാസ്റ്റുകൾ പ്രഖ്യാപിച്ചിട്ടില്ല. ജയിലർ 2 ആയിരിക്കും നെൽസൺ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം എന്നായിരുന്നു കോളിവുഡ് കരുതിയിരുന്നത്. അതിനിടയിലാണ് നെൽസൺ നിർമ്മാണ രംഗത്തേക്ക് കാലെടുത്തുവച്ചത്.
സംവിധായകൻ ലോകേഷ് കനകരാജ് കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്വന്തം പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡ് പ്രഖ്യാപിച്ച്. ഇതുവഴി ഫൈറ്റ് ക്ലബ് എന്ന ചിത്രം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. നേരത്തെ തൻറെ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ച് നെൽസൺ പത്ര കുറിപ്പ് ഇറക്കിയിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu