ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു നിയമം വേണം,വാഗ്ന‍ർ വിരമിച്ചതിന് പിന്നാലെ വിചിത്ര ആവശ്യവുമായി സ്റ്റീവ് സ്മിത്ത്.

02/03/24

 ടെസ്റ്റ് ക്രിക്കറ്റിൽ പേസ് ബൗളർമാർ ലെഗ് സ്റ്റംപിന് പുറത്ത് തുടർച്ചയായി ഷോർട്ട് പിച്ച് പന്തുകളോ ബൗൺസറുകളോ എറിയുന്നത് തടയാൻ പുതിയ നിയമം വേണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. പലപ്പോഴും ലെഗ് സൈഡ് ബൗണ്ടറിയിൽ ഫീൽഡർമാരെ നിരത്തി ബൗളർമാർ ലെഗ് സ്റ്റംപിന് പുറത്ത് തുടർച്ചയായി ഷോർട്ട് ബോൾ എറിഞ്ഞ് ബാറ്റർമാരെ കുടുക്കാൻ ശ്രമിക്കാറുണ്ട്. പല പന്തുകളും ബാറ്റർക്ക് നേരെയല്ലെങ്കിൽ അയാളത് കളിക്കാതെ വിടുകയും ചെയ്യും. എന്നാൽ ഇത്തരം പന്തുകൾ തുടർച്ചയായി എറിഞ്ഞാൽ വൈഡ് വിളിക്കണമെന്നാണ് സ്മിത്തിൻറെ ആവശ്യം. ലെഗ് സ്റ്റംപിന് പുറത്ത് തുടർച്ചയായി ഷോർട് പിച്ച് പന്തുകളെറി‌ഞ്ഞാൽ ആദ്യം ബൗളർക്ക് മുന്നറിയിപ്പ് നൽകുകയും പിന്നീട് അമ്പയർ വൈഡ് വിളിക്കുകയും വേണമെന്ന് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ ആഴ്ച വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലൻഡ് പേസറായിരുന്ന നീ‌ൽ വാഗ്നർ സ്മിത്തിനെതിരെ ഷോർട്ട് പിച്ച് പന്തുകളെറിഞ്ഞ് നിരവധി തവണ വിക്കറ്റെടുത്തിരുന്നു.വാഗ്നർ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്മിത്ത് ക്രിക്കറ്റ് നിയമം മാറ്റണമെന്ന നിർദേശവുമായി എത്തിയിരിക്കുന്നത്. ലെഗ് സ്റ്റംപിന് ഒരുപാട് പുറത്തേക്ക് പോകുന്ന ഷോർട്ട് ബോളുകളിൽ ബാറ്റർക്ക് റണ്ണെടുക്കാനാവില്ലെന്നും അതിനാൽ തന്നെ ആദ്യം മുന്നറിയിപ്പ് കൊടുക്കുകയും പിന്നീട് വൈഡ് വിളിക്കുകയും വേണമെന്നും സ്മിത്ത്  പ്രമുഖ ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തിൽ പറഞ്ഞു.ഡേവിഡ് വാർണർ ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ ഓപ്പണറുടെ റോളിൽ ഇറങ്ങുന്ന സ്മിത്തിന് ഇതുവരെ പുതിയ റോളിൽ മികവ് കാട്ടാനായിട്ടില്ല. വെസ്റ്റ് ഇൻഡീസിനെിരെ നേടിയ 91 റൺസാണ് ഓപ്പണറായി സ്മിത്തിൻറെ ഉയർന്ന സ്കോർ. അവസാന ആറ് ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു തവണ മാത്രം അർധസെഞ്ചുറി നേടിയ സ്മിത്ത് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്സിൽ 31ഉം രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിനും പുറത്തായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu