എന്‍എച്ച്എസിനെ വല്ലാതെ ബുദ്ധിമുട്ടിച്ച സമര പരമ്പരകള്‍ ആണ് ഒരു വര്‍ഷത്തിനിടെ നടന്നത്. പല സമരങ്ങളും ഒത്തുതീര്‍പ്പായപ്പോള്‍, ഡോക്ടര്‍ സമരങ്ങള്‍ തുടരുകയാണ്. ഈ ഘട്ടത്തില്‍ നേരിടുന്ന അധിക ഭാരം കുറയ്ക്കാന്‍ 1 ബില്ല്യണ്‍ പൗണ്ട് അധികം നല്‍കണമെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ ആവശ്യപ്പെടുന്നത്
പതിവ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.75 മില്ല്യണ്‍ എന്ന പുതിയ റെക്കോര്‍ഡ് കുറിച്ച ഘട്ടത്തിലാണ് എന്‍എച്ച്എസ് ട്രഷറിയുടെ സഹായം തേടുന്നത്. ഏഴില്‍ ഒരാള്‍ വീതം ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയിലാണ് സമരങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്.
ഡോക്ടര്‍മാരുടെ സമരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ കുറ്റപ്പെടുത്തുന്നത്. സാമ്പത്തിക വിഷയത്തില്‍ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഇവരുടെ നിലപാട്.
സമരങ്ങള്‍ മൂലം ഈ സാമ്പത്തിക വര്‍ഷം ആശുപത്രികള്‍ 700 മില്ല്യണിലേറെയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. വിന്ററിലേക്ക് സമരങ്ങള്‍ നീണ്ടുപോയാല്‍ ഈ നഷ്ടക്കണക്ക് 1.5 ബില്ല്യണ്‍ പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പകരം കണ്‍സള്‍ട്ടന്റുമാര്‍ക്ക് ഷിഫ്റ്റിന് 6000 പൗണ്ട് വരെ നല്‍കിയാണ് സേവനം നല്‍കുന്നത്.
സമരങ്ങള്‍ മൂലം വന്ന ചെലവുകള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ഇപ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവികള്‍ ട്രഷറിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
© Copyright 2023. All Rights Reserved