തങ്ങളുടെ സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യക്കാർ അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ

07/05/24

ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന തങ്ങളുടെ സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യക്കാർ അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് മാലദ്വീപ് മന്ത്രി. ലക്ഷദ്വീപ് വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം പൂർവ സ്ഥിതിയിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ ആണ് സംസാരിച്ചത്.

-------------------aud-----------------------------

"ഞങ്ങൾക്ക് ഒരു ചരിത്രമുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എല്ലായ്പ്‌പോഴും സമാധാനത്തിനും സൗഹാർദ അന്തരീക്ഷത്തിനും പ്രാധാന്യം നൽകുന്നു. മാലദ്വീപ് ജനതയും സർക്കാരും ഇന്ത്യക്കാരുടെ വരവിനായി കാത്തിരിക്കുകയാണ്. ടൂറിസം മന്ത്രിയെന്ന നിലയിൽ ഇന്ത്യക്കാരോട് സഹകരിക്കണമെന്നാണ് പറയാനുള്ളത്. കാരണം ഞങ്ങളുടെ രാജ്യം ആശ്രയിക്കുന്നത് ടൂറിസത്തെയാണ്."-എന്നാണ് മന്ത്രി പറഞ്ഞത്. 2,09,198 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം മാലദ്വീപ് സന്ദർശിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാലദ്വീപ് മാറിയിരുന്നുവെന്നും വിമാനയാത്രക്കാരുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതൽ മാലദ്വീപിലെത്തുന്നത് ബോളിവുഡ് സെലിബ്രിറ്റികളാണ്.
ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയാണ് മാലദ്വീപ് മന്ത്രി സാമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. പ്രധാനമന്ത്രിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാർ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. മറ്റു മാലദ്വീപ് മന്ത്രിമാരും സാമൂഹിക മാധ്യമം വഴി മോദിക്കെതിരെ പരാമർശം നടത്തി. സംഭവം വിവാദമായതോടെ ഇവരെ മാലദ്വീപ് സർക്കാർ സസ് പെൻഡ് ചെയ്തു. വിവാദങ്ങൾക്കു പിന്നാലെ സെലിബ്രിറ്റികളുൾപ്പെടെയുള്ള ഇന്ത്യക്കാർ മാലദ്വീപിലേക്ക് സന്ദർശനം റദ്ദാക്കി. ഇത് വലിയ രീതിയിൽ ദ്വീപ് രാഷ്ട്രത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയായി.
ടൂറിസം വകുപ്പിൻ്റെ കണക്കനുസരിച്ച് ഈ വർഷം മേയ് നാലുവരെ ഇന്ത്യയിൽ നിന്ന് 43,991
ടൂറിസ്റ്റുകളാണ് മാലദ്വീപിലെത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 73,785
ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപിലെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ചൈനയോട് ആഭിമുഖ്യമുള്ള
മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡൻ്റായി അധികാരമേറ്റതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം ശിഥിലമാകാൻ തുടങ്ങിയത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu