പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ ബ്രിട്ടൻ നിരോധിക്കും

22/04/24

പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ ബ്രിട്ടൻ നിരോധിക്കുന്നു. ഇത്തരം വെറ്റ് വൈപ്പുകളുടെ നിർമ്മാണവും വിതരണവും ലോകത്ത് ആദ്യമായി നിരോധിക്കുന്ന രാജ്യം ബ്രിട്ടനാണ്. പലപ്പോഴും ടോയിലറ്റുകളിൽ ഉപയോഗിക്കുന്ന വൈപ്പുകൾ മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുകയും ജ്വ്വവിനാണത്തെ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
-------------------aud--------------------------------
അഴുക്കുചാലുകൾ അടയിക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ആരോഗ്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നതായി വെറ്റ് വൈപ്പുകളെ കുറിച്ച് പരാതി ഉയർന്ന് വന്നിരുന്നു. മൈസൈകാപ്ലാസ്റ്റിക് ആയി വിഘടിക്കുന്ന ഈ കണങ്ങൾ മറ്റ് ജീവികളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും മനുഷ്യൻ്റെ ആരോഗ്യത്തിന് പോലും ഭീഷണിയാകുകയും ചെയ്യും . യുകെയിൽ ഏകദേശം 11 ബില്യൺ വൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ബ്രിട്ടനിലെ ബീച്ചുകളിൽ ഓരോ 100 മീറ്ററിലും ശരാശരി 20 വെറ്റ് വൈപ്പുകൾ ആണ് കണ്ടെത്തിയത്. ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവടങ്ങളിൽ നിരോധനം ഏർപ്പെടുത്താനുള്ള നിയമ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പ്ലാസ്റ്റിക് അടങ്ങിയ വെറ്റ് വൈപ്പുകൾ നമ്മുടെ ജലപാതകളെ മലിനമാക്കുകയും മൈക്രോപ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയിലേക്ക് പ്രവേശിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.
നിരോധനം മുന്നിൽ കണ്ട് പല നിർമ്മാതാക്കളും പ്ലാസ്റ്റിക് രഹിത വെറ്റ് വൈപ്പുകൾ നിർമ്മിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ, നിരോധനത്തിനായി ദീർഘകാലമായി പ്രവർത്തിച്ചു വന്നിരുന്ന സംഘടനകൾ സർക്കാർ ഇതിനായി നിയമനിർമാണ നടത്താനുള്ള നടപടികളെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കലർന്ന വെറ്റ് വൈപ്പുകൾ നിരോധിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ നടപടി ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്‌പന്നങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും റിവർ ആക്ഷൻ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് വാലസ് പറഞ്ഞു. യുകെയിൽ പ്രതിപക്ഷം 10.8 ബിലുൺ വെറ്റ് വൈപ്പുകൾ ഉപയോഗിക്കുന്നതായാണ് ഏകദേശം കണക്ക് സൂചിപ്പിക്കുന്നത്. ഒരു വ്യഹതി ജീവിത കാലത്ത് ഏതാണ്ട് 38,000 വെറ്റ് വൈപ്പുകൾ ഉപയോഗിക്കുന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu