ഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒരു ചോദ്യം.
കേസുകൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. 236 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിരവധി മുസ്ലീം സംഘടനകൾ എന്നിവരും ഹർജിക്കാരിൽ ഉൾപ്പെടുന്നു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അത് നടപ്പാക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.
© Copyright 2023. All Rights Reserved