2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിക്ക് ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട അപ്ഡേറ്റ് എത്തുമെന്നാണ് മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാർത്ത സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.ബറോസ് ഡിസംബറിൽ തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ മോഹൻലാൽ അറിയിച്ചിരുന്നു. റിലീസുമായി ബന്ധപ്പെട്ട വിവരമാണ് നാളെ പുറത്തുവരുന്നതെന്ന് അറിയാനുള്ള ആവേശത്തിലാണ് ആരാധകർ. സിനിമയുടെ റീ റെക്കോർഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസിൽ പൂർത്തിയായിരുന്നു. ശേഷിച്ച ജോലികൾ ഇപ്പോൾ ഹംഗറിയിലെ ബുഡാപെസ്റ്റിലും പുർത്തിയായിരുന്നു.
ബറോസിന്റെ സ്പെഷൽ എഫക്ട്സ് ഇന്ത്യയിലും തായ്ലൻഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികൾ മിക്കതും പൂർത്തിയായി. ബ്രഹ്മാണ്ഡ ചിത്രമായ ബറോസ് ഡിസംബറിൽ പ്രേക്ഷകർക്കുമുന്നിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് മോഹൻലാൽ ബറോസിലെത്തുന്നത്.
© Copyright 2023. All Rights Reserved