നോർത്തേൺ അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡർ സർ ജെഫ്രി ഡൊണാൾഡ്സൺ രാജിവച്ചു. ബലാത്സംഗ കേസിൽ പ്രതി ചേർക്കുകയും മറ്റു ചില ലൈംഗീക അതിക്രമ കേസുകളിൽ ആരോപണ വിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാൾഡ്സണിന്റെ രാജി.
ഇതിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയേയും പൊലീസ് പ്രതി ചേർത്തു. വ്യാഴാഴ്ച രാവിലെ ഇരുവരേയും അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്.
കേസിനെ ശക്തമായി നേരിടുമെന്നാണ് അറസ്റ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം . നിലവിൽ ജാമ്യത്തിലുള്ള ഇരുവരും അടുത്ത മാസം വീണ്ടും കോടതിയിൽ ഹാജരാകണം.
© Copyright 2023. All Rights Reserved