ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് 90 മിനിറ്റിന് മുമ്പാണ് തകരാർ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. അടുത്ത വിക്ഷേപണം എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.
-------------------aud--------------------------------
ബോയിങ്ങിന്റെ പുതിയ സ്പേസ് എയർക്രാഫ്റ്റായ സ്റ്റാർലൈനർ ഇന്ന് രാവിലെ 8.04നാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കാനിരുന്നത്. എന്നാൽ, ദൗത്യത്തിന് 90 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഓക്സിജൻ റിലീവ് വാൽവിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാൻ ഇടയാക്കിയതെന്ന് നാസ അറിയിച്ചു. വിക്ഷേപണം മാറ്റിവെച്ചതോടെ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും പേടകത്തിൽ നിന്ന് തിരിച്ചിറക്കി.
ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിത വില്യംസ് ഇന്ന് യാത്ര ചെയ്യാനിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത യാത്രക്ക് മുമ്പ് പറഞ്ഞിരുന്നു.
© Copyright 2023. All Rights Reserved