മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ടർബോ' എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. കാതൽ, കണ്ണൂർ സ്ക്വാഡ്, നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്ചിത്രങ്ങൾ. സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.
മുഷ്ടിചുരിട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റിൽ പോസ്റ്ററിൽ ഉള്ളത്. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം ഉള്ളതാകും ടർബോ എന്നാണ് വിലയിരുത്തലുകൾ. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
© Copyright 2023. All Rights Reserved