വിലമതിക്കാനാകാത്തതും ചരിത്ര പ്രാധാന്യമുള്ളതുമായ വെള്ളികൊണ്ട് നിര്‍മ്മിച്ച പുരാവസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു സൈനിക മ്യുസിയത്തില്‍ നിന്നാണ് അതീവ സാഹസികമായി ഇവ മോഷ്ടിച്ചത്. വലിയ നിധിയാണ് ലഭിച്ചതെന്ന് മോഷ്ടാക്കള്‍ കരുതുന്നുണ്ടാകുമെന്നും, എന്നാല്‍, മോഷണ വസ്തുക്കള്‍ എളുപ്പം തിരിച്ചറിയാവുന്നവ ആയതിനാല്‍ അത് വിറ്റഴിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. നോട്ടിംഗ്ഹാം, ന്യുവാര്‍ക്കിലെ തോഴ്സ്ബി പാര്‍ക്കിലുള്ള റോയല്‍ ലാന്‍സേഴ്സ് ആന്‍ഡ് നോട്ടിംഗ്ഹാംഷയര്‍ യോമാന്റി മ്യുസിയത്തിലാണ് മോഷണം നടന്നത്. അതീവ സാഹസികമായി തറ തുരന്നാണ് ഒന്നിലേറെപേര്‍ ഉണ്ടെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ സ്ംഘം മ്യുസിയത്തിന് അകത്തു കയറിയത്.വിംബിള്‍ഡണ്‍ വിമന്‍സ് സിംഗിള്‍സ് ട്രോഫിയുടെ സഹോദര ശില്പമാണെന്ന് കരുതപ്പെടുന്ന ഒരു റോസ്വാട്ടര് ഡിഷും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
ബില്‍ഡിംഗിന്റെ നിരവധി മരപ്പാളികളുടെ ലയറുകള്‍ തുരന്നായിരുന്നു മോഷ്ടാക്കല്‍ മ്യുസിയത്തിന് അകത്ത് എത്തിയത്. ഒരു ഹോളിവുഡ് സിനിമയിലെ നിധിവേട്ടയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു മ്യുസിയത്തിനകത്ത് കാണാനായത്. ഹര്ളിംഗ്ഹാം ഗ്രാന്‍ഡ് മിലിറ്ററി പോളോ ട്രോഫി, സൈനികരുടെ ചെറിയ ശില്പങ്ങള്, ഒരു ട്രമ്പറ്റ് എന്നിവയും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന് വേണ്ടി പൊരുതുകയും രാജ്യത്തെ സേവിക്കുകയും ചെയ്തവരുടെ ചരിത്രം മോഷണം പോയതില്‍ ഏറെ ദുഃഖമുണ്ടെന്ന് മ്യുസിയം ക്യൂറേറ്റര്‍ പ്രതികരിച്ചു..
© Copyright 2023. All Rights Reserved