യുകെയിലെ വീട് വില താഴില്ല! 5 വർഷത്തിനകം ശരാശരി വില 61,500 പൗണ്ട് വർധിക്കുമെന്ന് പ്രവചനം

07/05/24

ബ്രിട്ടനിൽ മോർട്ട്‌ഗേജ് നിരക്കുകൾ ഉയർന്ന് നിൽക്കുകയാണ്. ഇത് മൂലം പലരും വീട് വാങ്ങാനുള്ള തീരുമാനങ്ങൾ അൽപ്പം നീട്ടിവെയ്ക്കുന്നുണ്ട്. രാജ്യത്തെ ശരാശരി വീട് വിലകളും ഉയർന്ന നിലയിലാണ്. എങ്കിലും മഹാമാരിക്ക് ശേഷമുള്ള കുതിപ്പിൽ അൽപ്പം ആശ്വാസവും വന്നിട്ടുണ്ട്.

-------------------aud--------------------------------

ഈ ഘട്ടത്തിലാണ് സുപ്രധാനമായ ഒരു പ്രവചനം പുറത്തുവരുന്നത്. അടുത്ത അഞ്ച് വർഷത്തിൽ ശരാശരി ഭവനവിലയിൽ 61,500 പൗണ്ട് വർധനവ് ഉണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റ് സാവിൽസിന്റെ പ്രവചനം. 2028 അവസാനത്തോടെ ബ്രിട്ടനിലെ ശരാശരി വീടിന്റെ മൂല്യം 21.6 ശതമാനം വർധിക്കുമെന്നാണ് ഇവർ കണക്കാക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ 17.9% വർദ്ധന പ്രവചിച്ച ഇടത്താണ് എസ്റ്റേറ്റ് ഏജന്റ് നിരക്ക് പുതുക്കിയിരിക്കുന്നത്. വാർഷിക വർദ്ധന 2024 വർഷത്തിൽ 2.5 ശതമാനം ഉയരുമെന്നും സാവിൽസ് പ്രവചിക്കുന്നു. ഈ വർഷം 3 ശതമാനം ഭവനവില താഴുമെന്നാണ് ഇവർ നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മോർട്ട്‌ഗേജ് കടമെടുപ്പിന്റെ ചെലവുകൾ പുനർനിർണ്ണയിക്കപ്പെട്ട സാഹചര്യത്തിൽ ഈ പ്രവചനം പുതുക്കുകയായിരുന്നു.
ഈ വർഷം ഭവന ഇടപാടുകളുടെ എണ്ണം 1.05 മില്ല്യൺ എത്തിച്ചേരുമെന്നും സാവിൽസ് പറയുന്നു. അതേസമയം കടമെടുപ്പ് ചെലവ്, രാഷ്ട്രീയ അനിശ്ചിതത്വം എന്നിങ്ങനെ ബാഹ്യമായ വിഷയങ്ങൾ മൂലം ഹൗസിംഗ് വിപണിയിൽ ചാഞ്ചാട്ടം നേരിടുമെന്ന് ഇവർ കൂട്ടിച്ചേർത്തു. മോർട്ട്‌ഗേജ് ചെലവുകളിൽ നിലവിൽ സംഭവിച്ച ചെറിയ ഇടിവാണ് ഭവനവില ഉയരുന്നതിലേക്ക് സംഭാവന ചെയ്യുന്നതെന്നാണ് സാവിൽസ് വിശദീകരണം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu