ലോകം ഞെട്ടിയ 'പ്രേത വിമാന' കേസ്, യാത്രക്കാരോട് എയ‍ർലൈനിൻറെ കൊടും ചതി; കോടികളുടെ പിഴ ചുമത്തി, നടപടി

07/05/24

ലോകം ഞെട്ടിയ 'പ്രേത വിമാന' കേസിൽ നിലവിലില്ലാത്ത വിമാനങ്ങളിലെ സീറ്റുകൾ വിൽപ്പന നനടത്തിയ എയർലൈൻസിന് വൻ തുക പിഴ. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിനാണ് കനത്ത പിഴ ചുമത്തിയിട്ടുള്ളത്. ആഴ്ചകൾക്കുമുമ്പ് റദ്ദാക്കിയ വിമാനങ്ങളിലെ സീറ്റുകളുടെ ബുക്കിംഗ് തുടർന്ന ക്വാണ്ടാസ്, കേസ് ഒത്തുതീർപ്പാക്കാൻ ഓസ്‌ട്രേലിയൻ ഡോളർ 100 മില്യൺ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചു. ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ക്വാണ്ടാസിനെതിരെ കേസിൽ നടപടികൾ തുടങ്ങിയത്. 'പ്രേത വിമാന' കേസ് എന്നാണ് ഇത് പരാമർശിക്കപ്പെട്ടത്. രണ്ടോ അതിലധികമോ ദിവസം മുമ്പ് റദ്ദാക്കിയ വിമാനങ്ങളിൽ ക്വാണ്ടാസ് എയർലൈനുകളിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ഉപഭോക്താക്കൾക്ക് ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ലഭിക്കും.

-------------------aud--------------------------------

ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾ എയർലൈൻസ് വിറ്റുവെന്നുള്ളതാണ് കേസ്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ക്വാണ്ടാസ് 20 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ മൂല്യമുള്ള ഒരു നഷ്ടപരിഹാര പദ്ധതിയും നടപ്പാക്കേണ്ടി വരും. ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വിറ്റുകൊണ്ട് ക്വാണ്ടാസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് എസിസിസി ഓഗസ്റ്റിൽ 'പ്രേത വിമാന' കേസ് ആരംഭിക്കുകയായിരുന്നു.
അതേസമയം, ക്വാണ്ടാസും ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷനും തമ്മിലുള്ള പിഴ ഉടമ്പടി ഓസ്‌ട്രേലിയയിലെ ഫെഡറൽ കോടതി അംഗീകരിക്കേണ്ടതുണ്ട്. ആഭ്യന്തര വിമാന യാത്രക്കാർക്ക് 225 ഡോളറും അന്താരാഷ്ട്ര ടിക്കറ്റ് ഉടമകൾക്ക് 450 ഡോളറും നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് അടച്ചുപൂട്ടലിന് ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ, ഉപഭോക്താക്കളെ നിരാശപ്പെടുത്തിയതായി തിരിച്ചറിയുന്നു എന്നാണ് ക്വാണ്ടാസ് എയർലൈൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഹഡ്‌സൺ ഈ വിഷയത്തിൽ പ്രതികരിച്ചത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu