ലോകേഷ് കനകരാജ്‘ലിയോ’ കേരള പ്രമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരുക്ക്. പാലക്കാട് അരോമ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് ലോകേഷിന്റെ കാലിനു പരുക്കേറ്റത്. ഇതോടെ ഇന്നു നടക്കേണ്ടിയിരുന്ന മറ്റ് തിയറ്റർ വിസിറ്റും പ്രസ്മീറ്റും റദ്ദാക്കി. അതേസമയം പരുക്ക് നിസ്സാരമാണെന്നും കേരളത്തിലെ എല്ലാവരെയും കാണാന്‍ താൻ വീണ്ടും തിരികെയെത്തുെമെന്നും എക്സ് പ്ലാറ്റ്ഫോമിൽ ലോകേഷ് കുറിച്ചു.
© Copyright 2023. All Rights Reserved