ഇഷാ കൊടുങ്കാറ്റ് യുകെയിൽ അതിശക്തമായി വീശിയടിച്ചതോടെ മെറ്റ് ഓഫീസ് അപൂർവ്വമായ റെഡ് അലേർട്ടും, ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. അതിശക്തമായ മഴ മൂലം ജനലുകൾക്ക് അരികിൽ ഉറങ്ങാൻ കിടക്കരുതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യാത്രക്കാർ വിമാനങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്
യുകെയിൽ അതിശക്തമായ തിരകളും ആഞ്ഞടിക്കുമ്പോൾ ജീവന് അപകടം സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് ഉടനീളം ജാഗ്രതാ മുന്നറിയിപ്പുകൾ നിലവിൽ വരുമ്പോൾ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന ആശങ്ക നേരിടുകയാണ്. സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങൾക്കാണ് മെറ്റ് ഓഫീസ് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്. പവർകട്ടും, അവശിഷ്ടങ്ങൾ പറക്കാനും, കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കാനുമാണ് സാധ്യതയുള്ളത്. തിങ്കളാഴ്ച പുലർച്ചെ 1 മുതൽ നിലവുള്ള അലേർട്ടിന് പുറമെ യുകെയുടെ മറ്റ് ഭാഗങ്ങൾക്ക് മഞ്ഞ, ആംബർ അലേർട്ടുകളും നിലവിലുണ്ട്. 100 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ സർവ്വീസ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. നോർത്തേൺ അയർലണ്ടിൽ ടൊർണാഡോ വാച്ച് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാന യാത്രകളെ കാലാവസ്ഥ മോശമായി ബാധിച്ചു. പലയിടത്തും വിമാനങ്ങൾ നിലത്തിറക്കി. മറ്റ് ചില വിമാനങ്ങൾ വ്യത്യസ്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടതായി വന്നു. നൂറുകണക്കിന് യാത്രക്കാരാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളിൽ കുടുങ്ങിയത്.
© Copyright 2024. All Rights Reserved